Labels

Friday, January 27

ശനിയുടെ അപഹാരം


എന്റെ അവധിയെ കൊന്നു തിന്നവന്‍
 ഉറക്കച്ചടവിനെ ഗൌനിക്കാത്തവന്‍
വ്യാഴത്തിന്റെ വിശാല ഭൂമികയെ ആഹരിച്ചവന്‍.
പ്രതീക്ഷയുടെ സൂര്യനു ഗ്രഹണം വിധിച്ചവന്‍ ...!
എന്നിട്ടുമേന്തോ 
സ്വയം ഒടുങ്ങാന് ഒരുങ്ങിയവനു ശനി തന്നെ ശരി
സായിപ്പിനത്  സാറ്റര്‍ഡേ സിന്ഡ്രം, ഒരു  ഗിനിപ്പന്നി 
ശനിയൊരു നടപ്പുദീനം, പടര്ന്നും പകര്‍ന്നും അത്
മാലാഖയുടെ പേര് പേറുന്നൊരു ആത്മഹത്യാദിനം!

3 comments:

  1. നിര്‍ബന്ധങ്ങളില്ലാതെ
    പ്രാണസഖികളാം
    കൃതികളുമൊത്തു സല്ലപിക്കും ദിനം.
    തിരഞ്ഞെടുത്തും തിരിച്ചുവെച്ചും
    'പാത്ര'ങ്ങള്‍ക്കില്ല വിശ്രമം,
    'കമ്പോള'ത്തിലെ പെണ്ണുപോല്‍..!

    ReplyDelete
  2. ഇന്നലെ എനിക്ക് ഈ സിണ്ട്രോം പിടി പെട്ടിരുന്നു,,,,,,

    ReplyDelete
  3. ഉച്ചയുറക്കം എപ്പോഴും
    ആത്മഹത്യാപ്രേരിതം...
    അതും ശരിയാണ്, അല്ലെ?
    പകല്‍ ഉറങ്ങി ഉണര്‍ന്നുവരുമ്പോള്‍, എന്താ ഒന്ന് മരിച്ചാലോ എന്ന് ആരെങ്കിലും ചോദിച്ചാല്‍, 'ഉം...' എന്ന് മൂളിപ്പോകും, ആരും.
    ആ അര്‍ത്ഥത്തില്‍ നാട്ടിലെ എന്‍റെ ശനികളും ആത്മഹത്യാപ്രേരിതം...

    ReplyDelete